ചതിയന്‍ എന്ന ലേബലിലാണ് ഞാന്‍ ജീവിക്കുന്നത്, ആ രണ്ട് നടിമാരുമായുള്ള ബന്ധത്തില്‍ എനിക്ക് ലഭിച്ചത് ഇത് മാത്രം: രണ്‍ബിര്‍ കപൂര്‍

ബോളിവുഡിലെ രണ്ട് പ്രമുഖ നടിമാരെ പ്രണയിച്ചതോടെ തനിക്ക് ലഭിച്ചത് ചതിയന്‍ എന്ന പേര് മാത്രമാണെന്ന് രണ്‍ബിര്‍ കപൂര്‍. ആ ലേബലുമായാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നത്. ചതിയന്‍, കാസനോവ എന്ന ലേബലിലാണ് ജീവിതത്തിലെ വലിയ ഭാഗവും താന്‍ ജീവിച്ചത് എന്നാണ് രണ്‍ബിര്‍ കപൂര്‍ പറയുന്നത്.

”ഞാന്‍ മുമ്പ് ബോളിവുഡിലെ കണ്ട് പ്രമുഖ നടിമാരെ പ്രണയിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ എന്റെ ഐഡന്റിറ്റിയായി മാറി. കാസനോവ, ചതിയന്‍ എന്നീ പേരുകളാണ് ആ ബന്ധങ്ങള്‍ എനിക്ക് നേടിത്തന്നത്. എന്റെ ജീവിതത്തിലെ വലിയ ഭാഗവും ഞാന്‍ ജീവിച്ചത് ചതിയന്‍ എന്ന ലേബലിലാണ്. ഇപ്പോഴും അതുമായാണ് ഞാന്‍ ജീവിക്കുന്നത്” എന്നാണ് രണ്‍ബിര്‍ പറയുന്നത്.

യൂട്യൂബര്‍ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തിലായിരുന്നു രണ്‍ബിറിന്റെ തുറന്നു പറച്ചില്‍. ആലിയ ഭട്ടിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് നടിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു താരം. ഇരുവരുമായുള്ള ബന്ധം പലപ്പോഴും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

രണ്‍വീര്‍ സിംഗുമായുള്ള പ്രണയത്തിന് മുമ്പ് ദീപിക രണ്‍ബിറുമായി കടുത്ത പ്രണയത്തിലായിരുന്നു. രണ്‍ബിര്‍ കപൂറിന്റെ പേര് ‘ആര്‍കെ’ എന്ന പേര് കഴുത്തില്‍ ടാറ്റൂ ചെയ്തിരുന്നു. ബ്രേക്കപ്പിന് ശേഷം ദീപികയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നു. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം ചെയ്തത്.

Latest Stories

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

മണിച്ചിത്രത്താഴിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു, എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ചില്ല; കാരണം.. : വെളിപ്പെടുത്തി വിനയ പ്രസാദ്

IPL 2025: ആ ഇന്ത്യന്‍ താരത്തിന്റെ വലിയ ഫാനാണ് ഞാന്‍, അദ്ദേഹത്തിന്റെ കളി കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

സംസ്ഥാനത്ത് പകർച്ചവ്യാധി സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ആലിയ വീണ്ടും ഗർഭിണിയോ? ആകാംഷയോടെ ആരാധകർ; കാനിലെ നടിയുടെ ലുക്ക് ചർച്ചയാകുന്നു..