നിങ്ങള്‍ മണികര്‍ണികയല്ലേ, ചൈനയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കൂ; കങ്കണയെ പരിഹസിച്ച് അനുരാഗ് കശ്യപ്

നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിലാവുകയാണ്. ബോളിവുഡും മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള കങ്കണയുടെ തുറന്ന യുദ്ധമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കങ്കണയുടെ പുതിയ ട്വീറ്റിന് സംവിധായകന്‍ അനുരാഗ് കശ്യപ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

“”ഞാന്‍ ഒരു യോദ്ധാവാണ്. എന്റെ തല വെട്ടാന്‍ ഞാന്‍ സമ്മതം നല്‍കും. പക്ഷേ, എനിക്ക് തല കുനിക്കാനാവില്ല. എന്റെ രാജ്യത്തിന്റെ അഭിമാനത്തിനായി ഞാന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തും. അഭിമാനിയായി ബഹുമാന്യയായി ആത്മാഭിമാനത്തോടും ഒരു ദേശീയവാദിയെന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കും! എന്റെ തത്വങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും ചെയ്യില്ല! ജയ് ഹിന്ദ്”” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

“”സഹോദരി നിങ്ങള്‍ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ ഒരേയൊരു യഥാര്‍ത്ഥ മണികര്‍ണിക. നാലോ അഞ്ചോ പേരെ കൊണ്ടുപോയി ചൈനയുമായി യുദ്ധം ചെയ്യുക. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ അതിക്രമിച്ച് കയറിയത് കണ്ടില്ലേ. ഞങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉള്ള സമയം വരെ ഇന്ത്യക്ക് ഭയക്കേണ്ടതില്ലെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുക. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്”” എന്നാണ് അനുരാഗ് കശ്യപിന്റെ മറുപടി.

ഈ ട്വീറ്റിന് മറുപടിയുമായും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. “ശരി ഞാന്‍ അതിര്‍ത്തിയിലേക്ക് പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്‌സിന് പോകണം. രാജ്യത്തിനായി സ്വര്‍ണമെഡല്‍ കൊണ്ടുവരണം. കലാകാരന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബി-ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. എന്ന് മുതലാണ് ഇങ്ങനെ വിഡ്ഢിയായി മാറിയത്. നമ്മള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങള്‍ക്കല്‍പം ബുദ്ധിയൊക്കെ ഉണ്ടായിരുന്നു”” എന്നാണ് കങ്കണയുടെ മറുപടി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍