മേം ഹൂം ഡോണ്‍.. ഷാരൂഖിന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞ് രണ്‍വീര്‍ സിംഗ്; 'ഡോണ്‍ 3'യ്‌ക്കെതിരെ പ്രതിഷേധം

ഡോണ്‍ 3യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍. ഷാരൂഖ് ഖാന്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ രണ്‍വീര്‍ സിംഗ് ആണ് നായകനാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഡോണ്‍ 3യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മേ ഹൂം ഡോണ്‍ എന്ന ഷാരൂഖിന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് വീഡിയോയില്‍ ഡോണായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഡോണിലെ നായകനെ മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

‘എസ്ആര്‍കെ ചിത്രത്തില്‍ ഇല്ലെങ്കില്‍ ഡോണ്‍ 3 എന്ന് വിളിക്കേണ്ട ആവശ്യമില്ല. ഇത് ഒരു പുതിയ കാലഘട്ടമാണെങ്കില്‍, അതിനെ റീബൂട്ട് എന്ന് വിളിക്കുക’ എന്നാണ് ഒരാരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ആരാധകരുടെ വികാരങ്ങളെ ശരിയായി രീതിയില്‍ വിലമതിക്കാനുള്ള മര്യാദ പോലും കാണിക്കുന്നില്ലെന്നും ഇത് ഷാരൂഖ് ഖാനോടുള്ള അനാദരവാണ്’ എന്നാണ് മറ്റൊരു അഭിപ്രായം.

2006ല്‍ ആണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ 2011ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന്റെ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍.

ഫര്‍ഹാന്‍ അക്തറുടെ പിതാവ് ജാവേദ് അക്തറും, സലീം ഖാനും ചേര്‍ന്നാണ് ഡോണ്‍ എന്ന കഥാപാത്രം ഉണ്ടാക്കിയത്. അതേ സമയം താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്ന് അറിയിച്ച് ഷാരൂഖ് ഡോണ്‍ 3യില്‍ നിന്നും പിന്‍മാറുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്