ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

സിനിമയിലെ ഒരു സീനില്‍ തന്നോട് ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്ന് നടി ജാന്‍കി ബോധിവാല. ‘വശ്‌’ എന്ന സിനിമയിലെ സീന്‍ ആണ് യഥാര്‍ത്ഥത്തില്‍ ചെയ്യണമെന്ന് സംവിധായകന്‍ കൃഷ്ണദേവ് യാഗ്നിക് ആവശ്യപ്പെട്ടത് എന്നാണ് ജാന്‍കി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജാന്‍കി ബോധിവാല.

മാധവന്‍-ജ്യോതിക-അജയ് ദേവ്ഗണ്‍ ചിത്രം ‘ശെയ്ത്താന്‍’ ആണ് ജാന്‍കിയുടെ ആദ്യ ബോളിവുഡ് ചിത്രം. വശ്‌ എന്ന സിനിമയുടെ ഗുജറാത്തി സിനിമയുടെ റീമേക്ക് ആണ് ശെയ്ത്താന്‍. സിനിമയില്‍ മൂത്രമൊഴിക്കുന്ന സീന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് സന്തോഷമായിരുന്നു എന്നാണ് ജാന്‍കി പറയുന്നത്. അതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്.

”സിനിമയ്ക്കായി വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനിടെ സംവിധായകന്‍ എന്നോട് നിങ്ങള്‍ക്ക് ശരിക്കും മൂത്രമൊഴിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അത് ചിത്രത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും പറഞ്ഞു. എനിക്ക് അതില്‍ വളരെ സന്തോഷം തോന്നി. ഒരു നടി എന്ന നിലയില്‍ ഇങ്ങനൊരു സീന്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നു, അതും ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന്.”

”എന്നാല്‍ ഒന്നിലധികം റീടേക്കുകള്‍ ചെയ്യുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആ രംഗം അങ്ങനെ ചിത്രീകരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ അതിന് മറ്റൊരു വഴി കണ്ടെത്തി. യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാനായതില്‍ ഞാന്‍ സന്തോഷിച്ചു. ആ രംഗം എനിക്ക് പ്രിയപ്പെട്ടതാണ്” എന്നാണ് ജാന്‍കി പറയുന്നത്.

അതേസമയം, 2023 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത വാഷ് ബ്ലാക്ക് മാജിക് തീം ആണ് അവതരിപ്പിച്ചത്. 2024 മാര്‍ച്ചിലാണ് ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ എത്തിയത്. വികാസ് ഭാല്‍ ആണ് ശെയ്ത്താന്‍ സംവിധാനം ചെയ്തത്. 65 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 211 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.

Latest Stories

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ

ആരാധകർ പ്രതീക്ഷിച്ചത് മറ്റൊന്ന്, 'തഗ് ലൈഫ്' നിരാശപ്പെടുത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം

കേരള വിഭവങ്ങള്‍ക്ക് ഇനി നിറവും മണവും ഒറ്റ പാക്കില്‍! സൂപ്പര്‍ കാശ്മീരി ചില്ലി പൗഡറുമായി ഈസ്റ്റേണ്‍

തല മൊട്ടയടിച്ച് അജിത്, ലുക്ക് തന്നെ മാറിയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ!

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം ഞങ്ങൾക്കൊന്നുമല്ല, ഇതൊക്കെ എളുപ്പത്തിൽ ജയിക്കാം, മുന്നറിയിപ്പുമായി ഇം​ഗ്ലീഷ് പേസർ, ഉറപ്പിക്കാവോയെന്ന് ആരാധകർ