മുംബൈയില്‍ മൂന്ന് വീടുകള്‍ കൂടി; പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മാറി ആലിയ ഭട്ട്

ഏപ്രില്‍ മാസത്തില്‍ മൂന്ന് വീടുകള്‍ വാങ്ങി ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് താരം മൂന്ന് വീടുകള്‍ വാങ്ങിയിരിക്കുന്നത്. ബാന്ദ്രയിലെ പാലി ഹില്ലിലാണ് ഒരു പ്രീമിയം റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ബാന്ദ്ര വെസ്റ്റില്‍ 2,497 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റിനായി നടി 37.80 കോടി രൂപ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 2.26 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും നടി അടച്ചു. ഏപ്രില്‍ 10ന് ആയിരുന്നു പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലിയയുടെ പുതിയ വിലാസം പാലി ഹില്ലിലെ ഏരിയല്‍ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലാണ്. ഇത് കൂടാതെ നടി തന്റെ സഹോദരി ഷഹീന്‍ ഭട്ടിന് മുംബൈയിലെ രണ്ട് അപ്പാര്‍ട്ട്മെന്റുകളും ആലിയ സമ്മാനിച്ചു.

7.68 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 10ന് തന്നെയായിരുന്നു ഇതിന്റെ രജിസ്‌ട്രേഷനും. മുംബൈയിലെ ജുഹുവിലുള്ള ജിജി അപ്പാര്‍ട്ട്മെന്റിലെ 2,086.75 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് ഫ്‌ളാറ്റുകളാണ് സഹോദരിക്ക് സമ്മാനിച്ചത്.

അതേസമയം, അമ്മയായതിന് പിന്നാലെ മകള്‍ റാഹക്കൊപ്പം സമയം ചൊലവഴിക്കുകയാണ് ആലിയ ഇപ്പോള്‍. അടുത്ത് തന്നെ താരം ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ഗാല്‍ ഗാഡോട്ടിനൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ താരം ഹോളിവുഡില്‍ എത്താന്‍ ഒരുങ്ങുകയാണ്.

Latest Stories

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ