Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:44:13 AM IST
World

‘ഞാൻ ഇല്ലാതായാലും നടപ്പാക്കാൻ ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്, ആരെയും വെറുതെ വിടില്ല’; ‌ട്രംപിനും നെതന്യാഹുവിനും മുന്നറിയിപ്പുമായി മുജ്തബ ഖമനെയി

SHARE

ശത്രുക്കൾക്കെതിരെ പകരം വീട്ടുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്. താൻ ഉൾപ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. രണ്ടു യുദ്ധങ്ങളിലും നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടിക തയാറാക്കിയിട്ടിട്ടുണ്ടെന്നും ഖമനെയി പറഞ്ഞു.

ആഗോള തലത്തിൽ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് മേഖലയിൽ വ്യാപക സംഘർഷമുണ്ടായത്.

ഇറാന് മേൽ പുതിയ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മൊജ്തബയുടെ ഭീഷണി. ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇറാൻ ഭരണ നേതൃത്വത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →