സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദി; മത്സര പരീക്ഷാ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ
ന്യൂസ് ഡെസ്ക്
9 September 2026, 3:27 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ’ എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്.
പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയായിരുന്നു. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സന്ദേശങ്ങള്‍ വിദ്യാഭ്യാസ ഉള്ളടക്കമായി അവതരിപ്പിക്കുന്നു എന്നുമാണ് വിമർശനം.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വർഷം കഴിഞ്ഞാണ് മോദി ജനിച്ചത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്ന പ്രത്യേകതയുണ്ട്
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →