"വാല് മുറിച്ചിട്ട് വാ എന്നു പറയുന്നവർ വോട്ടിനു വേണ്ടി മാറുന്ന ഈ പോസ്റ്ററുകൾ ഒന്ന് വായിക്കൂ" 

പേരിലെ സാമുദായിക വാല് മുറിച്ചിട്ട് മതേതരത്വം സംസാരിച്ചാൽ മതി എന്ന് നിർബന്ധം പിടിച്ചിരുന്ന ഇടതുമുന്നണി അനുഭാവികളെ വിമർശിച്ച് അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ വീണ എസ് നായർ. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ഗായത്രി ബാബു തന്റെ പെര് മാറ്റി ഗായത്രി എസ് നായർ എന്നാക്കി മാറ്റിയത് വാർത്തയായിരുന്നു, ഈ സാഹചര്യത്തിലാണ് വീണയുടെ വിമർശനം.

പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും തന്റെ പേര് മാറ്റണമെന്ന് പറയുന്നവർ വോട്ടിനു വേണ്ടി പേരു മാറ്റിയ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒന്ന് വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നതായും വീണ എസ് നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഗായത്രി ബാബു തന്റെ പേര് മാറ്റി ഗായത്രി എസ് നായർ എന്നാക്കിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സാമുദായിക വോട്ട് ലക്ഷ്യം വെച്ചുകൊണ്ടാണ് പേരുമാറ്റം എന്നായിരുന്നു വിമർശനം. എന്നാൽ ഗായത്രി ബാബു എന്ന പേരിൽ അപരൻ വന്നതോടെയാണ് പേര് മാറ്റേണ്ട സാഹചര്യം ഉണ്ടായത് എന്നും തിരഞ്ഞെടുപ്പ്  കമ്മീഷൻ തന്നെയാണ് പേര് മാറ്റാൻ നിർദേശിച്ചത് എന്നുമാണ് ഇടതുമുന്നണി പറയുന്നത്.

അഡ്വ വീണ എസ് നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്.

“ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട്  വാ.. എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാം”.

പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രൻ പിള്ളയോടും എനിക്ക്‌ ബഹുമാനമേയുള്ളു 😄

N. B : ഇനി ഏതെങ്കിലും സഖാവിനു എന്റെ പേര്  മാറ്റണമെന്ന് തോന്നിയാൽ നാല് വോട്ടിനുവേണ്ടി മാറുന്ന ഈ പോസ്റ്ററുകൾ ഒന്ന് വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”