കൊടിയ വിഷമുള്ള പാമ്പിനെ വിഴുങ്ങി ; കടിയേറ്റിട്ടും പച്ചത്തവളയുടെ അതിജീവനം അതിശയമെന്ന് വിദഗ്ധര്‍

തവളയെ പാമ്പ് തിന്നുന്നത് സ്വഭാവികമായ കാര്യമാണ്. എന്നാല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍  പാമ്പിനെയാണ് തവള വിഴുങ്ങിയിരിക്കുന്നത്. വിഴുങ്ങിയതാവട്ടെ കൊടിയ വിഷമുള്ള പാമ്പിനെയും. അതേസമയം വിഷപ്പാമ്പിനെ വിഴുങ്ങിയിട്ടും യാതൊരപകടവും കൂടാതെ തവള രക്ഷപ്പെട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. പാമ്പിനെ തവള വിഴുങ്ങുന്നതിന്റെ ചിത്രങ്ങള്‍ ക്വീന്‍സ് ലാന്‍ഡിലെ ടേക്ക് എവേ ആന്‍ഡ് ചാപ്പല്‍ പെസ്റ്റ് കണ്‍ട്രോള്‍ എന്ന സ്ഥാപനമാണ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്.

സ്ഥാപനത്തിന്റെ ഉടമ ജെയ്മി ചാപല്‍ വീട്ടിലേക്ക് പോകുന്നതിനിടെ തന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള പാമ്പിനെ പിടികൂടുണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയുടെ ഫോണ്‍വിളിയെത്തി.എന്നാല്‍ ചാപല്‍ അവരുടെ വീട്ടിലെത്തിച്ചേരുന്നതിനു മുമ്പ് തന്നെ പാമ്പിന്റെ മുക്കാല്‍ഭാഗത്തോളം തവള അകത്താക്കിയിരുന്നു. പാമ്പിന്റെ തല മാത്രം തവളയുടെ വായിലവശേഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ചാപല്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്.

പാമ്പിനെ അകത്താക്കുന്നതിനിടെ ഒരുപാട് തവളയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. പാമ്പിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും പാമ്പിന്റെ കടിയേറ്റെങ്കിലും തവള രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നുമുള്ള കുറിപ്പോടെയാണ് ചാപല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

തവളയ്ക്ക് ഗുരുതരമായി അപകടമൊന്നും സംഭവിച്ചില്ലെങ്കിലും തവളയുടെ തൊലി നിറംമാറ്റം സംഭവിച്ചിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും കമന്റായി ചാപല്‍ പോസ്റ്റ് ചെയ്തിരുന്നു. ചാപല്‍ തവളയെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. തവളയെ നിരീക്ഷിച്ച് വരികയാണെന്നും വെള്ളിയാഴ്ച അതിനെ പുറത്ത് വിടാമെന്നാണ് കരുതുന്നതെന്നും ചാപല്‍ പറയുന്നു. തവളയുടെ ശരീരത്തില്‍ പാമ്പിന്റെ കടിയേറ്റ പാടുകള്‍ കാണാം.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനത്തില്‍ പെടുന്ന കോസ്റ്റല്‍ തയ്പാന്‍ എന്ന പാമ്പിനെയാണ് പച്ചത്തവള വിഴുങ്ങിയത്. വിഷത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് തയ്പാന്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”