ക്ഷേത്രത്തിൽ എല്ലാത്തിനും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ?; വിമർശനവുമായി മന്ത്രി കെ. മുരളീധരൻ
ന്യൂസ് ഡെസ്ക്
12 July 2026, 10:30 am
കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ ദേവസ്വത്തിന് റോളില്ല. സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏതു പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.
ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണ്. അത് ഞാൻ നിയമസഭയിൽ തുടങ്ങി വെച്ചിട്ടുണ്ട്. അവിടെയാകുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്തു പറയുമ്പോഴാണല്ലോ കോടതി അലക്ഷ്യം വരികയെന്നും മുരളീധരൻ ചോദിച്ചു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →