‘ചായ വാങ്ങിക്കാൻ ലോണെടുക്കേണ്ട അവസ്ഥ, പുറത്തുള്ള 25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’; മൾട്ടിപ്ലെക്‌സുകളിലെയും തിയേറ്ററുകളിലെയും അമിത വിലയ്ക്കെതിരെ മേയർ
മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്. തിയേറ്ററുകളിൽ ചായ വാങ്ങിക്കാൻ ലോണെടുക്കേണ്ട ലോണെടുക്കേണ്ട അവസ്ഥയാണെന്നും മേയർ പരിഹസിച്ചു.
‘തിയേറ്ററുകളിൽ ആഹാര സാധനങ്ങൾക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്‌കോണിന് തിയേറ്ററിൽ 250- 300 രൂപയാണ്. തിയേറ്ററിനകത്ത് അത് കയറിയാൽ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്’ മേയർ കുറ്റപ്പെടുത്തി.
‘ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്‌കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്’ മേയർ ചൂണ്ടിക്കാട്ടി.
‘അത് ആരോഗ്യകരമായ കാര്യമല്ല. വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിൽ അല്ല. നിയന്ത്രണം വേണം. ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും’ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന