Tuesday, 22 September 2026
‘Honest storytelling is a powerful means of change
08:54:45 AM IST
Film News

മികച്ച നടൻ മമ്മുട്ടി; (ചിത്രം ഭ്രമയുഗം); ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

SHARE

72ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി മമ്മൂട്ടിയും (ഭ്രമയുഗം) കാര്‍ത്തിക് ആര്യനും (ചന്ദു ചാംപ്യന്‍) തെരഞ്ഞെടുക്കപ്പെട്ടു. ‘ആര്‍ട്ടിക്കിള്‍ 370’ ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയ സാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370യിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രണ്‍ദീപ് ഹൂഡയെ തെരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയും ഇടം പിടിച്ചു.

നാഷണല്‍ മീഡിയാ സെന്ററില്‍വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →