Saturday, 12 September 2026
‘Honest storytelling is a powerful means of change
10:05:56 AM IST
Pravasi

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

SHARE

തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു കൊലപാതകം. ഇവരുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് പുറത്തുാവുന്ന റിപ്പോര്‍ട്ട്.

പ്രതി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കും

Read More
s
ന്യൂസ് ഡെസ്ക്
View all posts →