Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:25 PM IST
Kerala

മലപ്പുറം വിഭജിക്കണം; പുതിയ ജില്ലകൾ വേണമെന്ന് മുസ്ലിം യൂത്ത് ലീഗ്

ന്യൂസ് ഡെസ്ക് 7 September 2026, 10:48 am
SHARE

കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനഃസംഘടന നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രമേയം പാസാക്കി.

ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ജില്ലാ വിഭജനത്തിന്റെ സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നിയമപരമായ നടപടികൾ ആരംഭിക്കാൻ സർക്കാർ അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →