‘അനുവാദമില്ലാതെ സ്കൂളിൽ അതിക്രമിച്ചു കയറി, അധ്യാപകരെ ഭീഷണിപ്പെടുത്തി; അഭിജീത് ദീപ്കെയ്ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്
അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചതിനും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനും മഹാരാഷ്ട്ര പോലീസ് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദിപ്കെയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തു.
സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർചെയ്തത്. സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സിജെപിയുടെ “സ്കൂൾ തിക് കരോ” കാമ്പയിനിന്റെ ഭാഗമായി ദിപ്കെ ലാത്തൂർ ജില്ലയിലെമ്പാടുമുള്ള സ്കൂളുകൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചിരുന്നു.
സന്ദർശനത്തിൻ്റെയും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിൻ്റെയും ദൃശ്യങ്ങൾ സിജെപി നേതാവ് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതായും പരാതിയിൽ പറയുന്നു. തന്റെ സന്ദർശനവേളയിൽ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ടുവന്ന് ക്ലാസ് മുറികളിൽ ഇരുത്തിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് ഉറുദു സ്‌കൂളിനെ അപകീർത്തിപ്പെടുത്താൻ ദിപ്‌കെ ശ്രമിച്ചതായും ആരോപണമുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന