ആഗ്രഹങ്ങൾ സഫലമാക്കാൻ ‘ജിന്ന് മന്ത്രിച്ചൂതിയ’ ഏത്തപ്പഴം, ഒന്നിന് വില 2500 രൂപ; തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാര്‍
മലപ്പുറം തിരുനാവായ കൊടക്കല്ലിൽ ‘ജിന്ന് മന്ത്രിച്ചൂതിയ പഴം’ എന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ കേന്ദ്രം നാട്ടുകാർ ചേർന്ന് പൂട്ടിച്ചു. ‘ജിന്ന് മന്ത്രിച്ചൂതിയ പഴം’ കഴിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
തിരുനാവായ കൊടക്കലില്‍ ‘ജിന്ന് മഹര്‍’ എന്ന പേരില്‍ മജ്ലിസ് നടത്തിയിരുന്ന അബു അലവി എന്നയാളുടെ തട്ടിപ്പ് കേന്ദ്രമാണ് പൂട്ടിച്ചത്. 2500 രൂപയ്ക്കാണ് ഇവര്‍ ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം ലേലം ചെയ്തു വിറ്റത്.
മജ്ലിസില്‍ ജിന്നാണെന്ന് വിശ്വസിപ്പിച്ച് ഒരാള്‍ മൂടിപ്പുതച്ചിരിക്കുന്ന ആൾ പഴത്തില്‍ മന്ത്രിച്ചൂതിയ ശേഷം ലേലം വിളിക്കുകയുമായിരുന്നു. 1000 രൂപയില്‍ ആരംഭിച്ച ലേലവിളി ഒടുവില്‍ 2500 രൂപയ്ക്ക് ഒരു യുവാവ് ഉറപ്പിച്ചു. പഴം വാങ്ങിക്കഴിക്കുന്ന നിമിഷം മുതല്‍ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും എന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ വാഗ്ദാനം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന