‘അച്ചടക്കം ഉണ്ടാകണം എന്ന നിലയ്ക്കായിരിക്കും കാന്തപുരം അഭിപ്രായം പറഞ്ഞത്’; ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകളാണ് കൂടുതലായി വേട്ടയാടപ്പെടുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കാന്തപുരം പണ്ഡിതോചിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തിയാകാം അദ്ദേഹത്തിന്റെ പരാമർശമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുള്ള അഭിപ്രായമായിരിക്കാമെന്നും സമൂഹത്തിന്റെ നന്മയ്ക്കായുള്ള ഇത്തരം അഭിപ്രായങ്ങളോട് ചേർന്ന് നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു. കാന്തപുരം ഏത് സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്നത് പ്രധാനമാണെന്നും അച്ചടക്കം ഉണ്ടാകണമെന്ന നിലയിലായിരിക്കാം അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മുനവ്വറലി പറഞ്ഞു.
സ്ത്രീകൾക്ക് എല്ലാ മേഖലയിലും മുന്നേറാനും ശാക്തീകരിക്കപ്പെടാനും വിവിധ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതപണ്ഡിതരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനും തള്ളിക്കളയാനും ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും വിഷയത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!