‘കോരളം’ എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോ? എന്നെ ജയിലിൽ അടക്കട്ടെ; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം നേതാവ് കെ ടി ജലീൽ. പാലക്കാട് വെച്ച് കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് കെ ടി ജലീൽ പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും കെ ടി ജലീൽ രംഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും കെ ടി ജലീൽ ചോദിച്ചു.
തനിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കട്ടെ എന്നും മുൻകൂർ ജ്യാമത്തിന് പോകില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. തന്നെ ജയിലിൽ അടക്കട്ടെ. ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും കെ ടി ജലീൽ പറഞ്ഞു.
കുട്ടികൾ അപമാനമില്ലെന്ന് പറഞ്ഞു. മണ്ണാർക്കാട്ടെ പരിപാടി പൊതുവേദി ആയി തോന്നിയില്ല. സെലക്ടഡ് ഓഡിയൻസ് ആയിരുന്നു. പികെ ബഷീറിൻ്റെ മയ കുയി പരാമർശങ്ങളെയും ജലീൽ പരിഹസിച്ചു. രാഷ്ട്രീയ ശത്രുക്കളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന