Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:54:05 AM IST
Cricket

സഞ്ജു ഇന്ത്യക്ക് വേണ്ടി ടി-20 ലോകകപ്പ് നേടി തന്നതൊക്കെ ശരിയാണ്, പക്ഷെ ഫോമിൽ അല്ലെങ്കിൽ എന്ത് ചെയ്യും: ഗൗതം ഗംഭീർ

SHARE

അർജന്റീനയുടെ ജയത്തിൽ മുങ്ങി രക്ഷപെട്ട ഇന്ത്യൻ ടീം എന്നാണ് ഇപ്പോൾ ആരാധകർ ഗംഭീറിനെയും സംഘത്തെയും വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ (44 പന്തില്‍ 70 റണ്‍സ്) മികച്ച ഇന്നിങ്‌സും അവസാന ഓവറുകളില്‍ സാം കറന്റെ (24 പന്തില്‍ 41 റണ്‍സ്) വെടിക്കെട്ടുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ ജോസ് ബട്‌ലര്‍ 36 റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടീം സെലക്ഷനെതിരെയും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് സഞ്ജുവിനെ ഇലവനിൽ ഉൾപ്പെടുത്തത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.

‘സഞ്ജു സാംസണെ ടീമിന്റെ പദ്ധതികളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടില്ല. അവൻ ഇന്ത്യക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണം തന്നെയാണ്. അതിൽ സംശയമില്ല. എന്നാൽ, മത്സരങ്ങൾക്കായി താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ അവരുടെ നിലവിലെ ഫോം കൂട്ടി പരിഗണിക്കേണ്ടി വരും. ആദ്യ മത്സരങ്ങളിൽ സഞ്ജു മോശം ഫോമിൽ ആയിരുന്നെങ്കിലും അവന് തിരിച്ചുവരാൻ കഴിയില്ലെന്ന് പറയാനാകില്ല. സഞ്ജുവിന് ടീമിന്റെ അവന്റെ സ്ഥാനത്തെക്കുറിച്ച് കൃത്യമായ ധാരണ ഞാൻ നൽകിയിട്ടുണ്ട്’, ഗൗതം ഗംഭീർ വ്യക്തമാക്കി.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →