Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:11 PM IST
Kerala

‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല’; വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി

ന്യൂസ് ഡെസ്ക് 8 August 2026, 9:43 am
SHARE

കേരളം പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമത്തിൽ രണ്ടാമത്തെ പോസ്റ്റുമായി അർജുൻ ആയങ്കി. ഇത്തവണയും പൊലീസിനെതിരെയാണ് അർജുൻ ആയങ്കി വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ലെന്ന് തൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ പറയുന്നു. കള്ളക്കേസെടുത്ത് ജീവിതം താറുമാറാക്കി എന്നും തന്നെ തീവ്രവാദിയാക്കിയത് സിസ്‌റ്റമാണെന്നും അർജുൻ ആയങ്കി കുറിപ്പിൽ പറയുന്നു. ക്യൂ ആർ കോഡ് അടക്കം ഉൾപ്പെടുത്തിയാണ് പോസ്റ്റ്.

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്ന് അർജുൻ ആയങ്കി കുറിപ്പിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്.കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല എന്നും അർജുൻ ആയങ്കി കൂട്ടിച്ചേർത്തു.

പൂർണബോധത്തോടെ തന്നെയാണ് താൻ പ്രതികരിച്ചത് എന്നും തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം അയാളെന്തിനങ്ങനെ ചെയ്തു എന്നും അർജുൻ ആയങ്കി ചോദിച്ചു. ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചതിന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവൻ്റെ, സ്വപ്പ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല എന്നും അർജുൻ ആയങ്കി പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു..! വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!!
കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല.
പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം അയാളെന്തിനങ്ങനെ ചെയ്തു? ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചതിന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ… മുറിവേറ്റവൻ്റെ, സ്വപ്പ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →