Sunday, 13 September 2026
‘Honest storytelling is a powerful means of change
02:06:17 PM IST
Kerala

‘ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല’, ആർക്കും വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ന്യൂസ് ഡെസ്ക് 13 September 2026, 12:05 pm
SHARE

വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ. ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടമനുസരിച്ചോ അല്ല പണ്ഡിതന്മാര്‍ മതകാര്യങ്ങള്‍ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമസ്ത പണ്ഡിതന്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

മരിക്കുന്നതുവരെ ജമാഅത്തിനു വേണ്ടി പറയാനും പറഞ്ഞാല്‍ അതുകേട്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കിത്തരുമാറാകട്ടെ. അത് മുടക്കിക്കളയാനോ തിരുത്തിപ്പറയാനോ ഇവിടെ ഒരാള്‍ക്കും സാധ്യമല്ല. ഒരിക്കല്‍ പറഞ്ഞാല്‍ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ വേണ്ടി തിരുത്തിപ്പറയുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ വളരെയധികം ആലോചിച്ച്, ഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് ഒരു വിധി പറയുന്നത്. അത് മാറ്റിപ്പറയില്ല -കാന്തപുരം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →