ആക്രമണം കടുപ്പിച്ച് ഇറാൻ; രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു
യുഎസ്സിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ജോര്‍ദാനില്‍ നടന്ന ഇറാന് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായും റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടര്‍ ആക്രമണങ്ങള്‍ അമേരിക്കയും ശക്തമാക്കി.
അന്ത്യശാസനം ഗൗരവമായി എടുക്കണമെന്നാണ് ഇറാന്റെ പ്രതികരണം. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനയി അറിയിച്ചു. ഇറാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ തന്ത്രപ്രധാന മേഖലയായ സിരിക്കില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായി.
ബന്ദര്‍ അബ്ബാസ്, ബന്ദര്‍ ലെന്‍ഗെ എന്നിവിടങ്ങളിലും സ്ഫോടനം നടന്നു. മരണം വളരെ ദുഖകരമായ സംഭവമാണെന്ന് പരിഹസിച്ച ഡൊണാൾഡ് ട്രംപ് ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പ്രതികരിച്ചു. സമാധാനക്കരാറിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഒപ്പിന് യാതൊരു വിലയും ഇല്ലെന്ന് തെളിയിക്കുന്നതാണ് തുടരെ നടക്കുന്ന കാരാര്‍ ലംഘനങ്ങള്‍ എന്ന് ഇറാനും പ്രതികരിച്ചു.
‘സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു’; പിണറായി വിജയൻ
ഇടുക്കിയിൽ കനത്ത മഴ; വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു