‘ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലേ? അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ച് മറച്ചുവെക്കാൻ ശ്രമിക്കുന്നതിന് പകരം ഇക്കാര്യത്തിൽ അഭിമാനം കൊള്ളുകയല്ലേ അവർ ചെയ്യേണ്ടത്?’ : അഭിജീത് ദിപ്കെ
വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ ബോസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ബിരുദം കാണിക്കാൻ സിജെപി മേധാവി അഭിജീത് ദിപ്കെ സന്നദ്ധത അറിയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അത് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാദത്തെ അഭിസംബോധന ചെയ്ത് ദിപ്കെ താൻ യുഎസ് സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകൾ നൽകാൻ തയ്യാറാണെന്ന് പറഞ്ഞത്.
മറ്റൊരു പോസ്റ്റിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയും ഡൽഹി യൂണിവേഴ്സിറ്റിയും തമ്മിൽ താരതമ്യം ചെയ്ത ദിപ്കെ, പ്രധാനമന്ത്രി മോദിക്ക് ഡൽഹി യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം എന്തുകൊണ്ട് ആ സ്ഥാപനം എടുത്തുപറഞ്ഞില്ലെന്നും ചോദിച്ചു.
‘ബോസ്റ്റൺ യൂണിവേഴ്സിറ്റി പൂർവവിദ്യാർത്ഥിയായ എന്നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. എന്നാൽ ഡൽഹി യൂണിവേഴ്സിറ്റി എന്തുകൊണ്ടാണ് അവരുടെ പൂർവവിദ്യാർത്ഥിയായ നരേന്ദ്ര മോദിയെ അഭിമാനത്തോടെ ആഘോഷിക്കാത്തത്? ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലേ… അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ച് മറച്ചുവെക്കാൻ ശ്രമിക്കുന്നതിന് പകരം ഇക്കാര്യത്തിൽ അഭിമാനം കൊള്ളുകയല്ലേ അവർ ചെയ്യേണ്ടത്?’
എന്നാണ് പോസ്റ്റിലൂടെ അഭിജീത് ചോദിച്ചത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന