Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:34:03 AM IST
World

ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്; പിടിയിലായത് കൊലപാതകം കഴിഞ്ഞ് 9 മാസങ്ങൾക്ക് ശേഷം

ന്യൂസ് ഡെസ്ക് 11 July 2026, 11:30 am
SHARE

ആമസോണിലെ നഷ്ടമായതിന് പിന്നാലെ ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്. ടെക്കി യുവാവ് അമേരിക്കയിൽ പിടിയിലായി. അവിനാഷ് നാർനെ എന്ന ടെക്കി യുവാവാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലുള്ള കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തത്. 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയ ആണ് കൊലപ്പെട്ടത്.

കൊലപാതകം കഴിഞ്ഞ് 9മാസങ്ങൾക്ക് ശേഷമാണ് യുവാവ് പിടിയിലായത്. പൊലീസെത്തിയപ്പോൾ സിനിമയെ വെല്ലുന്ന അഭിനയമാണ് പ്രതി അവിനാഷ് നാർനെ കാഴ്ചവെച്ചത്. എന്നാൽ ഫോൺ പരിശോധനയിൽ ഒന്നൊന്നായി കള്ളങ്ങൾ പൊളിഞ്ഞു. 2025 ഒക്ടോബറിലായിരുന്നു ഈ കൊലപാതകം നടന്നത്. കൊലപാതകം നടന്ന ഒക്ടോബർ 27ന്, അവിനാഷ് തന്നെയാണ് ഭാര്യ ബാത്ത്റൂമിൽ കയറി വാതിലടച്ചെന്നും പുറത്തിറങ്ങുന്നില്ലെന്നും പൊലീസിനെ വിളിച്ച് അറിയിച്ചത്.

വിവരമറിഞ്ഞ് പൊലീസ് എത്തി ബാത്ത്റൂമിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിത തറയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്തു വെച്ചുതന്നെ രാജിതയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ താൻ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയ നിലയിൽ കണ്ടതെന്നാണ് അവിനാഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ സമയത്ത് മറ്റാരും അപ്പാർട്ട്മെന്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് രാജിതയുടെ മരണം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൂടുതൽ അന്വേഷണത്തിൽ അവിനാഷിന് ഇന്ത്യയിലുള്ള ഒരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ പ്രണയബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5ന് വീട്ടുകാർ നിശ്ചയിച്ച പ്രകാരം രാജിതയുമായി അവിനാഷിന്റെ വിവാഹം നടക്കുന്നത്. ഈ വിവാഹച്ചടങ്ങിൽ അവിനാഷിന്റെ കാമുകിയും പങ്കെടുത്തിരുന്നു.

വിവാഹശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നുപോന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് തന്റെ കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. ഭാര്യ ബാത്ത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസിനോട് പറയുന്നതിന് തൊട്ടുമുൻപുള്ള സമയത്താണ് ഇതിൽ പല കോളുകളും പോയത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →