Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:59:08 PM IST
Cricket

ഇന്ത്യ നേടിയ മൂന്ന് ഐസിസി കിരീടങ്ങളും ഫ്ലാറ്റ് പിച്ചുകളിൽ കളിച്ചാണ് നേടിയത്, സ്വിങ്ങും ബൗൺസുമുള്ള വിദേശ പിച്ചുകളിൽ ഇവർ അടിപതറുകയാണ്: ഇയാൻ ബോതം

SHARE

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ദയനീയ പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷമായ വിമർശനവുമായി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സർ ഇയാൻ ബോതം രംഗത്തെത്തി. അവസാനമായി നടന്ന രണ്ട് ഉഭയകക്ഷി ടി20 പരമ്പരകളിലെ ഇന്ത്യയുടെ തകർച്ച വലിയ അപായസൂചനയാണ് നൽകുന്നതെന്നും വിദേശ സാഹചര്യങ്ങളിൽ കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യ അടുത്ത കാലത്തായി നേടിയ മൂന്ന് ഐസിസി കിരീടങ്ങളും ഐസിസി തന്നെ ഒരുക്കി നൽകിയ ബാറ്റിങ്ങിന് അനുകൂലമായ ‘ഫ്ലാറ്റ് ട്രാക്കുകളിൽ’ കളിച്ചാണെന്നതിന് തെളിവാണ് ഇപ്പോഴത്തെ ഈ പരാജയങ്ങളെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ മണ്ണിലും ഫ്ലാറ്റ് പിച്ചുകളിലും മാത്രം വെടിക്കെട്ട് നടത്തുന്ന താരങ്ങൾക്ക് സ്വിങ്ങും ബൗൺസുമുള്ള വിദേശ പിച്ചുകളിൽ അടിപതറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പ് ചാമ്പ്യന്മാരായതിന് തൊട്ടുപിന്നാലെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കോച്ച് ഗൗതം ഗംഭീറിനും കീഴിലിറങ്ങിയ ഇന്ത്യ നാണംകെട്ട തോൽവികളാണ് അടുത്തിടെ ഏറ്റുവാങ്ങിയത്. അയർലൻഡിനോട് ചരിത്രത്തിലാദ്യമായി ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനോടും ഇന്ത്യ പരമ്പര തോറ്റിരുന്നു. ബ്രിസ്റ്റോളിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ കനത്ത തോൽവിയോടെയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ടിന് മുന്നിൽ അടിയറവ് വെച്ചത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →