Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:49 PM IST
Cricket

ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവിയുമായി ഇന്ത്യ; ഗംഭീറിന്റെ തീരുമാനങ്ങൾക്കെതിരെ വൻ ആരാധകരോഷം

SHARE

അർജന്റീനയുടെ ജയത്തിൽ മുങ്ങി രക്ഷപെട്ട ഇന്ത്യൻ ടീം എന്നാണ് ഇപ്പോൾ ആരാധകർ ഗംഭീറിനെയും സംഘത്തെയും വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ (44 പന്തില്‍ 70 റണ്‍സ്) മികച്ച ഇന്നിങ്‌സും അവസാന ഓവറുകളില്‍ സാം കറന്റെ (24 പന്തില്‍ 41 റണ്‍സ്) വെടിക്കെട്ടുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ ജോസ് ബട്‌ലര്‍ 36 റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

202 റണ്‍സ് എന്ന വലിയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. ഇംഗ്ലീഷ് ബൗളര്‍മാരായ ജോഷ് ടംഗും (4 വിക്കറ്റ്), ജോഫ്ര ആര്‍ച്ചറും (3 വിക്കറ്റ്) ചേര്‍ന്നാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. മത്സരത്തിലെ ഒരുഘട്ടത്തിലും ഇന്ത്യക്ക് മുന്നേറ്റമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ നിരയില്‍ വൈഭവ് സൂര്യവംശി (13), ഇഷാന്‍ കിഷന്‍ (13), അഭിഷേക് ശര്‍മ (10), അക്‌സര്‍ പട്ടേല്‍ (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പുതിയ ടീമിനെ പരീക്ഷിക്കുന്ന ഗംഭീറിനെതിരെ വൻ ആരാധകരോഷമാണ് ഉയരുന്നത്. ടി 20 ലോകകപ്പ് നായകനെയും പ്ലയെർ ഓഫ് ദി ടൂര്ണമെന്റായ താരത്തെയും ഒഴിവാക്കുകയും അതിലൂടെ ഇപ്പോൾ അടുപ്പിച്ച് രണ്ട് പരമ്പരകളാണ് ഇന്ത്യ തോറ്റിരിക്കുന്നത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →