Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:23 PM IST
Kerala

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചെന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യും

ന്യൂസ് ഡെസ്ക് 29 August 2026, 10:57 am
SHARE

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കുതർക്കത്തിനും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിനും പിന്നാലെ അറസ്റ്റിലായ ഡിസിസി അംഗം ചെന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം. സംഭവത്തിൽ നടപടിയെടുക്കാൻ കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ ഇന്ന് തന്നെ നടപടിയെടുക്കും.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും സസ്‌പെൻഷൻ സംബന്ധിച്ച ഔദ്യോഗിക നടപടി. വിഷയത്തിൽ പാർട്ടി നേതൃത്വം ഗൗരവമായാണ് ഇടപെടുന്നത്. അതേസമയം, ശ്രീകാര്യത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത അനിലിനെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ചതയ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചെന്തി അനിലും പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. സംഭവത്തിനിടെ മുഖ്യമന്ത്രിയുമായി അനിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →