Friday, 11 September 2026
‘Honest storytelling is a powerful means of change
07:16:46 PM IST
Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ന്യൂസ് ഡെസ്ക് 7 August 2026, 12:15 pm
SHARE

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ എംവിഡി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

അതേസമയം, ദുരിതാശ്വാസ പ്രവർത്തനത്തിനിടെ അല്ല, അടൂരിൽ വെച്ചാണ് വാഹനത്തിന് പിഴ ചുമത്തിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. ജീപ്പിനു മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ആഡംബര ലൈറ്റുകളുടെ പേരിൽ 5,200 രൂപ പിഴ ഈടാക്കുകയായിരുന്നു. തുടർന്ന് എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക അടച്ചു.

പ്രളയ ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം. മെഴുവേലി സ്വദേശിയായ വാഹന ഉടമയ്ക്കാണ് എംവിഡി പിഴ ചുമത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും പരാതിയും ഉയർന്നതിനെ തുടർന്നാണ് അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →