‘വാഹന പരിശോധന നടത്തും, പെറ്റി പിരിക്കില്ല, നിയമലംഘനങ്ങൾ കണ്ടാൽ ഉപദേശിച്ച് വിടും’; പ്രതിഷേധിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥർ
രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. പിഴ ഈടാക്കാതെയുള്ള വാഹന പരിശോധനയിലൂടെ പ്രതിഷേധിക്കാനാണ് തീരുമാനം.
ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിന് 5,000 പിഴയിട്ട സംഭവത്തിൽ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർ അമിതാധികാരം ഉപയോഗിച്ചെന്ന് മന്ത്രി സി.പി. ജോൺ ആരോപിച്ചപ്പോൾ, തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ഓഗസ്റ്റ് നാലിലെ സർക്കുലർ പ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയായിരുന്നുവെന്നും, തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. അഞ്ചാം തീയതി അടൂരിൽ പിഴയിട്ട സമയത്ത് രക്ഷാപ്രവർത്തനം നടക്കുന്നതായി അറിയിച്ചിരുന്നില്ലെന്നും മോട്ടോർവാഹന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. നിയമലംഘനങ്ങൾ കണ്ടാൽ പിഴ ഈടാക്കാതെ ഉപദേശിച്ച് വിടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഇനിയും നടപടിയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി സി പി ജോൺ പറയുന്നത്. രക്ഷാപ്രവർത്തനത്തിനെന്നറിഞ്ഞാൽ വെറുതെ വിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സി പി ജോൺ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന