Sunday, 9 August 2026
‘Honest storytelling is a powerful means of change
03:18:18 AM IST
Videos

നഴ്‌സ് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഓര്‍ത്തെടുത്ത് ഒരു വീഡിയോ ആല്‍ബം; എല്ലാ നഴ്‌സുമാര്‍ക്കും വേണ്ടി ഒരുക്കിയ ‘ഐ ആം എ നഴ്‌സ്’ ശ്രദ്ധേയമാകുന്നു

Southlive 2 June 2019, 3:27 pm
SHARE

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ വകവെയ്ക്കാതെ രോഗബാധിതരെ സഹായിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ ഒരിക്കലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. മെയ് 21ന് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഒരിക്കല്‍ കൂടി കേരളക്കര ഓര്‍ത്തെടുത്തതാണ്. ഇപ്പോഴിതാ ലിനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി എല്ലാ നഴ്‌സുമാര്‍ക്കും വേണ്ടി ഒരുക്കിയ “ഐ ആം എ നഴ്‌സ്” എന്ന വിഡിയോ ആല്‍ബം ശ്രദ്ധേയമാകുകയാണ്.

ലിനിയുള്‍പ്പടെയുള്ള മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട്, സ്‌നേഹത്തിന്റെയും നന്ദിയുടേയും പ്രതീകമായാണ് “ഐ ആം എ നഴ്‌സ്” എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ തയാറാക്കിയിരിക്കുന്നത്. ടോണി കുരിശിങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഐ ആം എ നഴ്‌സ്” ഇതിനോടകം തന്നെ ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡെന്‍സില്‍ ടോം ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ജയപ്രകാശിന്റെതാണ് വരികള്‍.

മാക്ലിന്‍ ഡിസൂസയാണ് സംഗീത സംവിധായകന്‍. വിഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read More
s
Southlive
View all posts →