Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:01 PM IST
Kerala

‘സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്’; ടിവികെയിൽ ചേരുന്നത് വിജയ്‌യെ കണ്ട ശേഷമെന്ന് ദേവൻ

ന്യൂസ് ഡെസ്ക് 24 August 2026, 1:16 pm
SHARE

തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുന്ന കാര്യത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവൻ. ടിവികെ അധ്യക്ഷൻ വിജയിയെ നേരിൽ കണ്ടശേഷം മാത്രമേ പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂവെന്ന് ദേവൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്നും എന്നാൽ താൻ വേണ്ടെന്ന് വെച്ചതാണെന്നും ദേവൻ വ്യക്തമാക്കി.

കോൺഗ്രസ് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് താനെന്നും പിന്നീട് പ്രവർത്തകർ ഒഴുക്കിനൊപ്പം ഒഴുകിപ്പോകുന്ന കാഴ്ച കണ്ടതോടെയാണ് മറ്റൊരു രാഷ്ട്രീയ ആശയത്തിലേക്ക് മാറാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു. തനിക്ക് മടിയിൽ കനമില്ലെന്നും ഏത് ഇഡി അന്വേഷണം വന്നാലും ഭയമില്ലെന്നും ദേവൻ പ്രതികരിച്ചു.

ബിജെപിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടെന്നും പാർട്ടിയിൽ ചേർന്നതുകൊണ്ട് തനിക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്നും ദേവൻ ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നില്ലെന്നും മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത അവസ്ഥയാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു. തൃശൂരിലെ കിറ്റ് വിവാദത്തിലും ദേവൻ പ്രതികരിച്ചു. അന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ തന്നെ കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →