Tuesday, 11 August 2026
‘Honest storytelling is a powerful means of change
09:14:44 AM IST
Football

അടുത്ത ലോകകപ്പിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, പക്ഷെ ഈ പ്രായത്തിലും മെസ്സിയുടെ പ്രകടനം കാണുമ്പോൾ കളിക്കാൻ തോന്നും: ഹാരി കെയ്ൻ

SHARE

ഇന്ന് നടന്ന ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

ആന്തണി ഗോർഡന്റെ ഗോളിൽ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കനാകാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി.

മത്സരം തോറ്റ ശേഷം ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സംസാരിച്ചു. ‘ അടുത്ത ലോകകപ്പ് അറിയില്ല. ഇനിയും 4 വർഷം ദൂരെയാണ്. വരാൻ പോകുന്ന വർഷങ്ങളിൽ ചിലപ്പോൾ തീരുമാനിച്ചേക്കാം. എന്നാൽ മെസിയൊക്കെ ഈ പ്രായത്തിൽ കളിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് സ്വയം കളിക്കാൻ അതൊരു ഇൻസ്പിറേഷൻ ആണ്. അത് കൊണ്ട് ഞാൻ പരമാവധി ശ്രമിക്കും’ ഹാരി കെയ്ൻ പറഞ്ഞു.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →