Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:59 PM IST
Kerala

സംസ്ഥാനത്ത് ചൂട് തുടരും; താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും, വെള്ളിയാഴ്ചയോടെ മഴയ്ക്ക് സാധ്യത

ന്യൂസ് ഡെസ്ക് 8 September 2026, 5:02 pm
SHARE

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയേക്കാൾ നാല് ഡിഗ്രി വരെ അധിക ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടും. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് താപനില ഉയരാൻ പ്രധാന കാരണം. എന്നാൽ നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കുന്നില്ല.

അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 10, 11 തീയതികളിൽ വ്യാപകമായി മഴ ലഭിച്ചേക്കും. 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൂട് തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →