ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ആശുപത്രികളിലെ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകും
ന്യൂസ് ഡെസ്ക്
17 July 2026, 4:30 pm
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ,പെരുമാറ്റ രീതി,സേവന ധാർമികത എന്നിവയിൽ പരിശീലനം നൽകും.മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാൻ നിർദേശം.മെഡിക്കൽ ഓഫീസർമാർ ഒഴികെ മെഡിക്കൽ കോളേജ് മുതൽ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാർക്കും നിർബന്ധിത പരിശീലനം നൽകും.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും
ന്യൂസ് ഡെസ്ക്
View all posts →