30 മിനിറ്റ് നേരത്തെ അശ്രാന്തപരിശ്രമത്തിന് ഒടുവിൽ സ്വന്തമാക്കിയത്, 600 കിലോ ഭാരം വരുന്ന ഭീമൻ മത്സ്യം

1,370 പൗണ്ട് ഭാരമുള്ള ബ്ലൂ മാർലിനെ സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ മത്സ്യത്തൊഴിലാളികൾ. കേപ് വെർഡെസ് ദ്വീപുകളിലെ ആറ് ദിവസത്തെ മത്സ്യബന്ധന യാത്രക്കിടെയാണ് മൂന്ന് സുഹൃത്തുക്കളുടെ സംഘത്തിന് ഭീമൻ മത്സ്യത്തെ ലഭിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഇതുവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ബ്ലൂ മാർലിനെയാണ് ഇവർക്ക് ലഭിച്ചത്.

30 മിനിറ്റ് നേരത്തെ അശ്രാന്തപരിശ്രമത്തിന് ഒടുവിലാണ് ,370 പൗണ്ട് (621 കിലോ​ഗ്രാം ഭാരവും) 12 അടി നീളമുള്ള പുരുഷന്മാരേക്കാൾ ഇരട്ടി നീളവും ഉള്ള ഈ മത്സ്യത്തെ പിടിച്ചത്. 50 -കാരനായ ബെൻ വോർസ്റ്ററും ക്യാപ്റ്റൻ റയാൻ റൂ വില്യംസണും ചേർന്നാണ് മത്സ്യത്തെ പിടിക്കാൻ നേതൃത്വം നൽകിയത്.

ബ്ലൂ മാർലിനൊപ്പമുള്ള ഒരു ചിത്രം റൂ വില്യംസൺ തന്നെ തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്തിരുന്നു. അതിൽ എങ്ങനെയാണ് ഈ ഭീമൻ മത്സ്യത്തെ പിടികൂടിയത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് സാധാരണയായി കാണുന്ന മത്സ്യമാണ് ബ്ലൂ മാർലിൻ വലിപ്പം കൊണ്ട് ശ്രദ്ധേയമായ ഈ മത്സ്യത്തിന് ആയിരത്തോളം കിലോയ്ക്ക് മുകളിൽ വരെ ഭാരം വയ്ക്കാറുണ്ട്. പൊതുവേ നീലയും വെള്ളയും നിറമാണ് ഈ മത്സ്യങ്ങൾക്ക്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ