‘ചരിത്രത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ തലമുറയായി ജെന്‍സികള്‍ മാറും’ ; 2029 ഓടെ യുവാക്കൾ ബൂമേഴ്സിനെ മറികടക്കുമെന്നും റിപ്പോർട്ട്
ന്യൂസ് ഡെസ്ക്
2 September 2026, 11:30 am
ചരിത്രത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ തലമുറയായി ജെന്‍സി മാറുമെന്ന് റിപ്പോര്‍ട്ട്. തലമുറകളുടെ പണം ചെലവഴിക്കലുമായി ബന്ധപ്പെട്ട് നീല്‍സണ്‍ ഐക്യൂവും വേള്‍ഡ് ഡാറ്റ ലാബും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പ്രായത്തില്‍ ചെറുതാണെങ്കിലും ജെന്‍സി തലമുറയ്ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന ചെലവിടല്‍ ശേഷിയുണ്ട്. 2029 ഓടേ അവര്‍ ബൂമര്‍ തലമുറയുടെ ചെലവുകളെ മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1946നും 1964നും ഇടയില്‍ ജനിച്ചവരെയാണ് പ്രധാനമായി ബൂമര്‍ തലമുറയായി കാണുന്നത്.
കൂടാതെ ജെന്‍സികളുടെ ആഡംബര ചെലവുകളിലും വര്‍ധനയുണ്ട്. ജെന്‍സി, ജെന്‍ ആല്‍ഫ എന്നിവര്‍ പ്രധാന ചെലവുകളുടെ വളര്‍ച്ചയ്ക്ക് യഥാക്രമം 4.03 ശതമാനം, 4.99 ശതമാനം എന്നിങ്ങനെയാണ് സംഭാവന നല്‍കുന്നത്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →