Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:35 PM IST
Cricket

താൻ തന്നെ പുറത്താക്കിയ സഞ്ജുവിനെ മയപ്പെടുത്താൻ ശ്രമിച്ച് ഗംഭീർ; അതൃപ്‌തി അറിയിച്ച് താരം

SHARE

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജേക്കബ് ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെതൽ 46 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു.

ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്‌ണോയി നാലോവറിൽ 60 റൺസ് വിട്ടുകൊടുത്തത് തിരിച്ചടിയായി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റൺസ് നേടിയത്. ഇഷാൻ കിഷനും അഭിഷേക് ശർമയും നായകൻ ശ്രേയസ് അയ്യരും ഇന്ത്യയ്ക്കായി തിളങ്ങി. അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി രണ്ട് സിക്സറുകൾ അടക്കം 10 പന്തിൽ നിന്ന് 14 റൺസാണ് സ്വന്തമാക്കിയത്. സാം കറൺ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

രണ്ടാം ടി 20 മത്സരത്തിലെ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിൽ പരിശീലകൻ ഗൗതം ഗംഭീറുമായി നീണ്ട നേരം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 മത്സരത്തിലെ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിൽ പരിശീലകൻ ഗൗതം ഗംഭീറുമായി നീണ്ട നേരം സംസാരിച്ച് സഞ്ജു സാംസൺ. ഗംഭീർ ആശ്വസിപ്പിക്കാൻ നോക്കി, എന്നാൽ സഞ്ജു അത് ഗൗനിക്കാതെ പോകുകയാണ് ചെയ്തത്. മോശം ഫോമിലുള്ള മറ്റു താരങ്ങൾ ടീമിൽ തുടരുമ്പോഴും സഞ്ജുവിനെ മാത്രം വീണ്ടും ബലിയാടാക്കുന്നതിനെതിരെ ആരാധകരിൽ നിന്നും കടുത്ത അമർഷമാണ് ഉയരുന്നത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →