Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:59 PM IST
Kerala

കെപിസിസി പ്രസിഡന്റ് മുതൽ മുന്നണി വിപുലീകരണം വരെ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന്

ന്യൂസ് ഡെസ്ക് 3 September 2026, 9:43 am
SHARE

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളും വിശദമായി വിലയിരുത്തിയേക്കും. പാർട്ടിയുടെ ഭാവി പരിപാടികളും യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ അനിശ്ചിതത്വം യോഗത്തിലെ പ്രധാന ചർച്ചകളിലൊന്നായേക്കും. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി രാജ്മോഹൻ ഉണ്ണിത്താൻ എംപി നേരത്തെ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ കോൺഗ്രസിന് ശക്തമായ നേതൃത്വം അനിവാര്യമാണെന്നും നിലവിൽ പാർട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണെന്നും ഉണ്ണിത്താൻ വിമർശിച്ചു. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ച് വർഷമായ സാഹചര്യത്തിൽ ജില്ലകളിലും പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സമവാക്യങ്ങൾ പരിഗണിച്ച് കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനെയും ഉണ്ണിത്താൻ വിമർശിച്ചിരുന്നു.

അതേസമയം, സിപിഐയെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഉണ്ണിത്താൻ മുന്നോട്ടുവച്ചു. സിപിഐ മുന്നണിയിലെത്തുന്നത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സംഘടനാ പുനഃസംഘടന, മുന്നണി വിപുലീകരണം തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.

Read More
s
ന്യൂസ് ഡെസ്ക്
View all posts →