‘പ്രിയദർശിനി’ക്ക് സമാനമായി റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചിയിലെ വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. ഇതോടെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു.
സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ‘പ്രിയദർശിനി’ പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയിലും റോ-റോ സർവീസിലും സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക വെറുതെ കളയാതെ ഒരു നല്ല സമ്പാദ്യമാക്കി മാറ്റണമെന്നും
അത്തരത്തിൽ മാറ്റിവെയ്ക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി കെഎസ്എഫ്ഇയിൽ ഒരു പ്രത്യേക ‘പിങ്ക് ചിട്ടി’ ആരംഭിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന