വെയിലത്തും മഴയത്തും ആശ്വസിക്കാം, സംസ്ഥാനത്തെ ഡെലിവറി ജീവനക്കാർക്കായി സൗജന്യ വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങും; ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ
ന്യൂസ് ഡെസ്ക്
31 August 2026, 2:15 pm
സംസ്ഥാനത്തെ ഡെലിവറി ജീവനക്കാർക്കായി സൗജന്യ വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങും. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ജീവനക്കാർക്കായി വിശ്രമമുറികൾ തുറക്കുക.
വിശ്രമമുറികൾ 24 മണിക്കൂറും പ്രവർത്തിക്കും. കട്ടിലുകൾ, ശുചിമുറി സൗകര്യം, കുടിവെള്ളം, ടിവി എന്നിവയും ലഭ്യമായിരിക്കും. അടുത്ത മാസം 20-നകം ഇവ പ്രവർത്തനസജ്ജമാകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. പദ്ധതിക്കായി 90 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
ഡെലിവറി ജീവനക്കാർക്ക് സൗജന്യമായാകും സേവനങ്ങൾ ലഭ്യമാക്കുക. നിലവിൽ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെങ്കിലും വൈകാതെ തന്നെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →