Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:54:37 AM IST
Football

ഫ്രാൻസിന് ഭയം ഞങ്ങളെയാണ്, ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് സ്പെയിൻ, ഞങ്ങൾക്ക് ഭയമില്ല: ലാമിൻ യമാൽ

SHARE

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ. സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്‌പെയ്ൻ ജയിച്ചത്. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് റൂയിസ് ലീഡ് നേടി കൊടുക്കുകയായിരുന്നു.

എന്നാൽ 41-ാം മിനിറ്റിൽ ബെൽജിയം മറുപടി നൽകി. തിമോത്തി കാസ്റ്റാഗ്ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു. ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. ഇതോടെ ലോകകപ്പിൽ തുടർച്ചയായി 490 മിനിറ്റുകൾ വലകുലുങ്ങാതെ നിന്ന സ്‌പെയ്ൻ വലയനങ്ങി.

വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച സ്‌പെയ്ൻ മുന്നേറ്റങ്ങൾ ഓരോന്നായി ബെൽജിയൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഒടുവിൽ രക്ഷകനായി മെറീനോ എത്തുകയായിരുന്നു. സെമിയിൽ ഫ്രാൻസായിരിക്കും സ്പെയ്നിന്റെ എതിരാളികൾ. മത്സരശേഷം ഫ്രാൻസിനെ തങ്ങൾക്ക് ഭയമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ലാമിൻ യമാൽ.

‘ഫ്രാൻസ് ഏതെങ്കിലും ഒരു ടീമിനെ ഭയക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളെയാണ്. അവരെ ഇതിനു മുൻപ് രണ്ട് തവണ തോല്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രണ്ട് ടീമുകളാണ് അവരും ഞങ്ങളും. ബാക്കി എന്താണെന്ന് കണ്ടറിയാം. ഞങ്ങൾക്ക് ഭയമില്ല’ ലാമിൻ യമാൽ പറഞ്ഞു.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →