Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:45 PM IST
Kerala

‘സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പാടുന്നത്, യഥാർത്ഥ മതവിശ്വാസികൾ സർക്കാർ നടപടി അംഗീകരിക്കില്ല’; മുഹമ്മദ് റിയാസ്

ന്യൂസ് ഡെസ്ക് 10 August 2026, 11:47 am
SHARE

വന്ദേ മാതര വിവാദത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പാടുന്നത്. യഥാർത്ഥ മതവിശ്വാസികൾ സർക്കാർ നടപടി അംഗീകരിക്കില്ല. മുസ്ലിംലീഗ് എന്ന പാർട്ടിക്ക് നിലപാടില്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഗൗരവമുള്ളത്. സർക്കാർ അറിയാതെ ചീഫ് സെക്രട്ടറിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല എന്നും റിയാസ് പറഞ്ഞു.

കേരളത്തിൽ ബിജെപി ഭരിച്ചാൽ എന്താണ് നടക്കുക അതാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. അതിനുള്ള ഏറ്റവും അവസാനമായ ഉദാഹരണമാണ് ഈ സംഭവം എന്നും റിയാസ് കൂട്ടിച്ചേർത്തു. ഈ സർക്കാരിൻറെ തുടക്കത്തിലെ ഉയർന്ന വിഷയമാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ കണ്ടതാണ്. അത് അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രി അഡ്ജസ്റ്റ് ചെയ്തതാണ്. യഥാർത്ഥ ഹിന്ദുമത വിശ്വാസികൾ ഇതിനെ അംഗീകരിക്കില്ലെന്നും റിയാസ് വ്യക്തമാക്കി.

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →