Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:57 PM IST
Kerala

‘ഒരിറ്റ് പ്രതീക്ഷ ബാക്കിയുണ്ടാകുന്ന നിമിഷം വരെയും പരാജയം സമ്മതിക്കരുത് എന്ന പാഠം വീണ്ടും പഠിപ്പിച്ച് ഫുട്ബോൾ’; രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 16 July 2026, 10:33 am
SHARE

ലോകകപ്പ് ഫുടബോളിലെ അർജന്റീനയുടെ സെമി ഫൈനൽ വിജയത്തിന് പിന്നാലെ ഫേസ്‍ബുക്ക് പോസ്റ്റുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കളി അവസാനിച്ചു എന്ന് ലോകം വിധിയെഴുതുന്ന അവസാന പത്ത് മിനിറ്റ്, അവിടെയാണ് അർജൻ്റീന അവതരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫാസ്‌ബോക്കിൽ കുറിച്ചു. ഒരിറ്റ് പ്രതീക്ഷ ബാക്കിയുണ്ടാകുന്ന നിമിഷം വരെയും പരാജയം സമ്മതിക്കരുത് എന്ന പാഠം വീണ്ടും പഠിപ്പിച്ച് ഫുട്ബോൾ. കളി മികവിന് അപ്പുറം നായകത്വവും ഒരുപോലെ തെളിയുന്ന പ്രതിഭയാണ് ലയണൽ മെസ്സി എന്നും രമേശ് ചെന്നിത്തല കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കളി അവസാനിച്ചു എന്ന് ലോകം വിധിയെഴുതുന്ന അവസാന പത്ത് മിനിറ്റ്… അവിടെയാണ് അർജൻ്റീന അവതരിക്കുന്നത്, വിശ്വരൂപം കാട്ടുന്നത്.
കളി മികവിന് അപ്പുറം നായകത്വവും ഒരുപോലെ തെളിയുന്ന പ്രതിഭയാണ് ലയണൽ മെസ്സി. ഒരുപക്ഷേ പരാജയത്തിലേക്ക് പോകുമായിരുന്ന സാധ്യതകളെ കൃത്യതയോടെ അയാൾ വിജയത്തിലേക്ക് നയിക്കുന്നു. അളന്നു മുറിച്ചത് പോലെ രണ്ട് അസിസ്റ്റുകൾ, പിറന്നത് ലോകകപ്പ് ഫൈനലിലേക്കുള്ള രണ്ട് ഗോളുകൾ!
തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് ആൽബിസെലസ്റ്റുകളും, തന്റെ മൂന്നാം ഫൈനലിലേക്ക് മെസ്സിയും.
ഒരിറ്റ് പ്രതീക്ഷ ബാക്കിയുണ്ടാകുന്ന നിമിഷം വരെയും പരാജയം സമ്മതിക്കരുത് എന്ന പാഠം വീണ്ടും പഠിപ്പിച്ച് ഫുട്ബോൾ.
ഈ ജീവിതമാണ് ലഹരി!
നന്ദി മെസ്സി,
പ്രത്യാശക്ക്

Read More
s
ന്യൂസ് ഡെസ്ക്
View all posts →