Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:45 PM IST
Kerala

മാളുകളിലെ തീയറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് പൊതു വിപണിയെക്കാൾ 5 ഇരട്ടി വിലയിൽ; സംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് പരിശോധന തുടരും

ന്യൂസ് ഡെസ്ക് 6 September 2026, 11:49 am
SHARE

സംസ്ഥാനത്തെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നു എന്ന പരാതിയിൽ പരിശോധനകൾ തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടത്തും. ഇന്നലെ നടത്തിയ പരിശോധനയിൽ പൊതു വിപണിയെക്കാൾ 5 ഇരട്ടി വിലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തി.

അതേസമയം, അൺപാക്ട് ഫുഡ് ഗണത്തിൽ വരുന്നവയിൽ ഇടപെടാൻ ലീഗൽ മെട്രോളജി വകുപ്പിന് കഴിയില്ല. കൃത്യമായി വിലവിവരം പ്രദർശിപ്പിക്കാത്ത മൾട്ടിപ്ലക്സുകൾക്ക് നോട്ടീസ് നൽകി. വില സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. നിയമനിർമ്മാണം ഉണ്ടായാൽ മാത്രമേ മൾട്ടിപ്ലക്സുകളിലെ വില നിയന്ത്രിക്കാൻ കഴിയൂ.

കൊച്ചിയിലെയും തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലെയും തിയേറ്ററുകളിലാണ് ലീഗൽ മെട്രോളജി വകുപ്പ് വെള്ളിയാഴ്ച സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മിന്നൽ പരിശോധനകൾ നടത്തിയത്. കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസിൽ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →