Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:22 PM IST
World

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം; ജീവനക്കാർ സുരക്ഷിതർ

ന്യൂസ് ഡെസ്ക് 27 August 2026, 11:20 am
SHARE

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ അജ്ഞാത ആക്രമണം. ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് കപ്പലിന് തീപിടിച്ചുവെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. തീയണച്ചുവെന്നും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായും ഖസബ് തീരത്തോട് ചേർന്നാണ് ചൊവ്വാഴ്ച സംഭവം റിപ്പോർട്ട് ചെയ്തതെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലിന്റെ ദേശീയതയോ സഞ്ചാരദിശയോ ഓൺലൈൻ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നില്ല

ആക്രമണ ഭീഷണിയെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം ഈ ആഴ്ച വൻതോതിൽ ഇടിഞ്ഞു. മുമ്പ് പ്രതിദിനം 130ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിൽ, ചൊവ്വാഴ്ച അഞ്ച് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തിയതെന്ന് പ്രമുഖ കപ്പൽ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലർ അറിയിച്ചു. തിങ്കളാഴ്ച ഏഴ് കപ്പലുകളാണ് കടന്നുപോയത്. ഹോർമുസിൽ നിന്നുള്ള വരുമാനം പങ്കുവെക്കാനായി ഇറാനും ഒമാനും തമ്മിൽ നിർണായക ധാരണയിലെത്തിയിട്ടുണ്ട്.

ഒമാനും ഇറാനും ചേർന്ന് തുറക്കുന്ന പാതയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി ഒരു താൽക്കാലിക സമുദ്ര ഇടനാഴിക്ക് രൂപം നൽകാനാണ് ധാരണ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →