പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ; ശുപാർശ കൈമാറാതെ സർക്കാർ
പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ സർക്കാർ തീരുമാനം അനിശ്ചിതത്വത്തിൽ. 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ശുപാർശ ഇതുവരെ പിഎസ്‌സിക്ക് കൈമാറിയിട്ടില്ല. തിരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി മാത്രം നീട്ടുന്നത് നിയമപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം വൈകാൻ കാരണം.
സർക്കാർ ശുപാർശ നൽകിയാൽ പിഎസ്‌സി അത് തള്ളാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇതോടെയാണ് ശുപാർശ കൈമാറുന്നതിൽ തീരുമാനം നീളുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റാങ്ക് പട്ടികകളുടെ കാലാവധി മാത്രം ആറുമാസത്തേക്ക് നീട്ടണമെന്ന സർക്കാർ നിർദേശം അതേപടി നടപ്പാക്കാനാകില്ലെന്ന് പിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു.
ശുപാർശ രേഖാമൂലം ലഭിച്ചാൽ ഇക്കാര്യം സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. ഇതോടെ 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!