Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:15 PM IST
Kerala

പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നുണ്ട്, ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നു; സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല: മാത്യു കുഴൽനാടൻ എംഎൽഎ

ന്യൂസ് ഡെസ്ക് 23 August 2026, 5:15 pm
SHARE

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ നിയമസഭയിൽ താൻ വ്യക്തമാക്കിയിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനെയോ ഭയക്കുന്നുണ്ടെന്നും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.

നടപടി സ്വീകരിക്കുന്ന ഇഡിയെയോ മോദിയെയോ വിമർശിക്കുന്നതിന് പകരം വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണ് പിണറായി വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്ന് തെളിയിച്ചതാണ്. പിണറായി എന്തിനെയോ ഭയപ്പെടുകയാണെന്നും സിപിഎമ്മുകാർക്ക് പോലും അദ്ദേഹത്തെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയ സംഭവം വിചിത്രമായ അഴിമതിയാണെന്നും 20 കോടി രൂപയെ ചെറിയ തുകയായി ചിത്രീകരിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചു. ഇനിയും കള്ളം പറഞ്ഞ് സ്വന്തം രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കരുതെന്നും മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →