Monday, 17 August 2026
‘Honest storytelling is a powerful means of change
05:55:56 PM IST
Business

തിരുവനന്തപുരത്തിന് പുതിയ മുഖം നല്‍കാന്‍ ‘എലൈറ്റ് അനന്ത’, എലൈറ്റ് ഡെവലപ്പേഴ്സിന്റെ ഏറ്റവും പുതിയ അള്‍ട്രാ ലക്ഷ്വറി സ്‌കൈ വില്ലകള്‍ക്ക് തറക്കല്ലിട്ടു

SHARE

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എലൈറ്റ് ഡെവലപ്പേഴ്സിന്റെ ഏറ്റവും പുതിയ അള്‍ട്രാ ലക്ഷ്വറി ഭവന പദ്ധതിയായ ‘എലൈറ്റ് അനന്ത’യ്ക്ക് കവടിയാര്‍ ഗോള്‍ഫ് ലിങ്ക്സില്‍ തുടക്കമായി. പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം തിരുവിതാംകൂര്‍ രാജകുടുംബാംഗം അദിത്യ വര്‍മ്മ നിര്‍വ്വഹിച്ചു. എലൈറ്റ് ഡെവലപ്പേഴ്സ് ഡയറക്ടറും സി.ഇ.ഒ.യുമായ അര്‍ജുന്‍ രാജീവന്‍, എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡനേസ രഘുലാല്‍, ഫിനാന്‍സ് ഡയറക്ടര്‍ ശ്രീറാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എലൈറ്റ് ഡെവലപ്പേഴ്സിന്റെ അൾട്രാ ലക്ഷ്വറി ഭവന പദ്ധതിയായ ‘എലൈറ്റ് അനന്ത’യുടെ ശിലാസ്ഥാപനം തിരുവിതാംകൂർ രാജകുടുംബാംഗം അദിത്യ വർമ്മ നിർവ്വഹിക്കുന്നു. എലൈറ്റ് ഡെവലപ്പേഴ്സ് ഡയറക്ടർ & സി.ഇ.ഒ അർജുൻ രാജീവൻ, ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി, എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡയറക്ടർ ഡനേസ രഘുലാൽ എന്നിവർ സമീപം.

ശബരിമല, ആറ്റുകാല്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രങ്ങളിലെ മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഭൂമി പൂജ ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ കവടിയാര്‍ കൊട്ടാരം, രാജ്ഭവന്‍, ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ടെന്നീസ് ക്ലബ് എന്നിവയ്ക്ക് തൊട്ടടുത്താണ് ഈ ആധുനിക സ്‌കൈ വില്ല ഉയരുന്നത്. 4,372 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 4 കിടപ്പുമുറികളോട് കൂടിയ 12 സ്‌കൈ വില്ലകളാണ് ഈ പ്രൊജക്റ്റിലുള്ളത്. 2028 ഡിസംബറില്‍ പണി പൂര്‍ത്തിയാകും.

അയല്‍വീടുകളുമായി ചുവരുകളോ കോറിഡോറുകളോ പങ്കിടാത്തതിനാല്‍ പൂര്‍ണ്ണമായ സ്വകാര്യത ഉറപ്പാക്കുന്നു എന്നതാണ് ഈ ഭവനങ്ങളുടെ പ്രധാന സവിശേഷത. ഓരോ നിലയിലും ഒരു സ്‌കൈവില്ല മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.

3.4 മീറ്റര്‍ ഉയരമുള്ള മേല്‍ക്കൂരകള്‍, നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന വിശാലമായ ബാല്‍ക്കണികള്‍, വി.ആര്‍.എഫ്. സോണ്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഓരോ വീടിനും മൂന്ന് കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ടവറിന്റെ മുകള്‍നിലയില്‍ റൂഫ്‌ടോപ്പ് പൂള്‍, സണ്‍ ഡെക്ക്, പച്ചപ്പ് നിറഞ്ഞ സ്‌കൈ ലോഞ്ച്, പ്രൈവറ്റ് ഫിറ്റ്നസ് സെന്റര്‍, സൗന (Sauna), മനോഹരമായി ലാന്‍ഡ്സ്‌കേപ്പ് ചെയ്ത അറൈവല്‍ ഫോര്‍കോര്‍ട്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വീടുകളുടെ ദീര്‍ഘകാല പരിപാലനം, വാറന്റി, ലീഗല്‍ അസിസ്റ്റന്‍സ് എന്നിവ ഉറപ്പാക്കുന്ന എലൈറ്റ് ഡെവലപ്പേഴ്സിന്റെ സിഗ്നേച്ചര്‍ ആഫ്റ്റര്‍ സെയില്‍സ് കണ്‍സേര്‍ജ് സേവനമായ ‘എലൈറ്റ് എഡ്ജ്’ (Elite Edge) പിന്‍ബലവും ഈ സ്‌കൈ വില്ല പദ്ധതിക്കുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →