‘മോദി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും; മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷിൻഡെ
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഓഫീസ് വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. പാകിസ്ഥാൻ്റെ പ്രവൃത്തി നിർഭാഗ്യകരമെന്ന് പ്രതികരിച്ച ഷിൻഡെ, മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് ഇല്ലാതാക്കാൻ കഴിയുമെന്നും ഷിൻഡെ പറഞ്ഞു.
ഒരു ചിത്രം നീക്കം ചെയ്തതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് പ്രധാനമന്ത്രിയെ മായ്ച്ചുകളയാൻ കഴിയില്ലെന്നും ഷിൻഡെ വാർത്താ ഏജൻസിയായ എൻഐയോട് പറഞ്ഞു.
‘പാകിസ്ഥാൻ ചെയ്തത് തികച്ചും നിർഭാഗ്യകരമാണ്. പാകിസ്ഥാൻ എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് പറയാനുള്ളത്, അവർ മോദിജിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടാകാം, പക്ഷേ മോദിജി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും’ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന