Thursday, 13 August 2026
‘Honest storytelling is a powerful means of change
05:28:11 PM IST
#Trending

വിജയ്‍യുടെ എല്ലൊടിക്കുമെന്ന് ഭീഷണി: ഡിഎംകെ എംഎൽഎ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 20 July 2026, 10:45 am
SHARE

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്‌ക്കെതിരെ വധഭീഷണിയും വിദ്വേഷ പ്രസംഗവും നടത്തിയ കേസിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിൽ. കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിനിടെ എംഎൽഎ വിജയ്ക്കെതിരെ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ടിവികെ നേതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് നടപടി.

തിങ്കളാഴ്ച പുലർച്ചെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയ പൊലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ എംഎൽഎയുടെ അനുയായികൾ പൊലീസ് വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.. തുടർന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷം എംഎൽഎയുമായി പൊലീസ് സംഘം മടങ്ങുകയായിരുന്നു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചു വിലാത്തിക്കുളത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ജി. വി മാർക്കണ്ഡേയൻ മുഖ്യമന്ത്രി വിജയ്ക്കെതിരെ രംഗത്തെത്തിയത്. സഭയിൽ വിജയ്‍യെ അടുത്തുകിട്ടിയാൽ എല്ല് ഒടിക്കുമെന്നായിരുന്നു എംഎൽഎയുടെ ഭീഷണി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →